ബിഗ് ബോസ് വീട്ടില്‍ നാല്‍പത്തിയൊമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മഞ്ജു പത്രോസ് പുറത്തേക്ക് പോയത്. ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു മഞ്ജു. മഞ്ജുവിന്‍റെ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതും തര്‍ക്കങ്ങളുണ്ടായതും രജിത് കുമാറുമായിട്ടായിരുന്നു. അതിനിടെ ഫുക്രുവുമായുള്ള മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ഇതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വളരെ മോശം രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മഞ്ജു ആദ്യമായി മറുപടി നല്‍കുകയാണ്. സുഹൃത്ത് സിമിയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എലിമിനേഷനിൽ പുറത്തുവന്ന അവസാനനിമിഷത്തിൽ അവൾ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..എൻറെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു.., ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എൻറെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ 49 ദിവസം നിന്നതിന്റെ അഭിമാനത്തിൽ ആണ് അവൾ.. സോഷ്യൽ മീഡിയയിൽ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ തിരിച്ചു പറഞ്ഞത് ഇതാണ്.. " എന്നെ എനിക്കറിയാം ,എന്‍റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം,എൻറെ ഫ്രണ്ട്സിന് അറിയാം , അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല- എന്നായിരുന്നു മഞ്ജു പറ‍ഞ്ഞതായി സുഹൃത്ത് സിമി പറഞ്ഞു.


ഹായ് സിമിയാണ്,

എല്ലാവർക്കും നമസ്കാരം.
എൻറെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആൾക്കാർ ചേർന്ന് സോഷ്യൽമീഡിയയിൽ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളർത്തികളയുമെന്ന് കരുതിയ ഞാൻ എന്തൊരു മണ്ടിയാണ്..

എലിമിനേഷനിൽ പുറത്തുവന്ന അവസാനനിമിഷത്തിൽ അവൾ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..എൻറെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..

ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എൻറെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ 49 ദിവസം നിന്നതിന്റെ അഭിമാനത്തിൽ ആണ് അവൾ.. സോഷ്യൽ മീഡിയയിൽ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ തിരിച്ചു പറഞ്ഞത് ഇതാണ്..

" എന്നെ എനിക്കറിയാം ,എന്‍റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം,എൻറെ ഫ്രണ്ട്സിന് അറിയാം , അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല"..

അപ്പോൾ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയിൽ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാൻ പാടില്ലാത്ത ആൾക്കാരുടെ വിലയിരുത്തലുകൾ ഞങ്ങളെ ബാധിച്ചിട്ടില്ല... സ്നേഹിക്കുന്നവരെ സ്നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും..

ലവ് യു ഓൾ..

ആവേശമായി നമസ്തേ ട്രംപ്, നിറഞ്ഞ് കവിഞ്ഞ് മൊട്ടേര സ്റ്റേഡിയം- പ്രസംഗം തുടങ്ങി