മലയാളത്തില്‍ രാജിനി ചാണ്ടിയെ അറിയാത്തവരുണ്ടാകില്ല. മുത്തശ്ശി ഗദയിലെ പ്രേക്ഷകരുടെ സ്നേഹം സ്വന്തമാക്കിയ മുത്തിശ്ശി.  പിന്നീട് പ്രായത്തിന്‍റെ അവശതകള്‍ ഏതുമില്ലാതെ ലോകോത്തര റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും എത്തി. എന്നാല്‍ ആദ്യത്തെ എലിമിനേഷനില്‍ പുറത്താവുകയും ചെയ്തു.  ബിഗ് ബോസ് വീട്ടില്‍ എത്തി തിരിച്ചെത്തിയപ്പോഴേക്കും നിരവധി ആരധകരെ സ്വന്തമാക്കാന്‍ രാജിനിക്ക് കഴിഞ്ഞു. 

ഇപ്പോഴിതാ ഏഷ്യാനെറ്റിന്‍റെ ഫിലിം അവാര്‍ഡ് വിതരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജിനിയും ചാണ്ടിയും അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറപടിയായി മനസ് തുറന്നു. ഞങ്ങള്‍ പണ്ടും ഇപ്പോഴും ഒരുപോലെയാണെന്നും ഒരു മാറ്റവുമില്ലെന്നുമായിരുന്നു രാജനി പറഞ്ഞത്. എങ്ങനെയാണ ഇത്തരത്തില്‍ പ്രചോദനമാകാന്‍ കഴിയുന്നു എന്ന് ചോദ്യത്തിന്  ചാണ്ടി മറുപടി പറ‍ഞ്ഞുതുടങ്ങി... 

പത്തൊൻപത് വയസിന് മുമ്പാണ് ഞാൻ വിവാഹം കഴിച്ചത്. അത് കഴിഞ്ഞിട്ട് രാജിനിക്ക് ആഗ്രഹമുള്ള ഫീൽഡിൽ എല്ലാം ഞാൻ എൻകറേജ് ചെയ്തു. ഞങ്ങൾ ബോംബേയിൽ ആയിരുന്നു വളരെ നാൾ. അവിടെ ഞങ്ങളുടെ സൊസൈറ്റിയിലും ആ സർക്കിളിലും വളരെ പോപ്പുലർ ആയിരുന്നു. ഇവിടെ വന്നു റിട്ടയർമെന്റ് കഴിഞ്ഞിട്ട് പുള്ളി ആക്റ്റീവ് ആയിരുന്നു.

ആലുവയിലാണ് ഞങ്ങള്‍. അവിടെയും കൂട്ടുകാരുടെ ഒരു സർക്കിൾ ഉണ്ടായിരുന്നു. പെട്ടെന്ന് ആണ് 64-മത്തെ വയസിൽ ഓഫര്‍ കിട്ടി. ഞാന്‍ പോകാന്‍ പറഞ്ഞു. അത് ഒരു ബബ്ലി പ്രകൃതം ഒക്കെ കണ്ട് ആണ് വിളി വന്നത്. ഇത്ര വലിയ മേജര്‍ കഥാപത്രം ആണ് എന്നൊന്നും അറിഞ്ഞിരുന്നില്ല. പുറത്തുവന്നപ്പോൾ ആണ് കൂടുതൽ കാര്യങ്ങൾ മനസിലായതെന്നും ചാണ്ടി പറയുന്നു.