താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് അദ്ദേഹം. പുതിയ മേക്കോവറിന്റെ കാരണവും രജിത്കുമാര്‍ മോഹന്‍ലാലിനോട് വെളിപ്പെടുത്തി. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ കാണികളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ എന്‍ട്രിയായിരുന്നു രജിത് കുമാറിന്റേത്. പ്രഭാഷണകലയില്‍ മികവ് പുലര്‍ത്തുന്ന രജിത്ത് പലപ്പോഴും ചില പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിന്നിട്ടുള്ളയാളുമാണ്. വന്‍ മേക്കോവറിലാണ് രജിത് കുമാര്‍ ബിഗ് ബോസ് വേദിയില്‍ എത്തിയത്. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായാണ് അദ്ദേഹം മുന്‍പ് വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ അതെല്ലാം മാറ്റിയാണ് പുതിയ മേക്കോവര്‍. 

Add Asianetnews as a Preferred SourcegooglePreferred

താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് അദ്ദേഹം. പുതിയ മേക്കോവറിന്റെ കാരണവും രജിത്കുമാര്‍ മോഹന്‍ലാലിനോട് വെളിപ്പെടുത്തി. അമ്മയ്ക്കുവേണ്ടി ജീവിക്കുന്നയാളാണ് താനെന്നും അമ്മ ആവശ്യപ്പട്ടതനുസരിച്ചാണ് താടി എടുത്തതെന്നും രജിത് കുമാര്‍ മോഹന്‍ലാലിനോട് പറഞ്ഞു. 'രണ്ട് ആവശ്യങ്ങളാണ് അമ്മ പറഞ്ഞിരുന്നത്. ഒന്ന് വിവാഹം കഴിച്ച് ഒരു കുട്ടിയൊക്കെ ആവണമെന്നതായിരുന്നു. രണ്ടാമത്തേത് താടി എടുക്കണമെന്നും. ആദ്യത്തേത് വേണ്ടെന്ന് തീരുമാനിച്ചതാണ്, അതിനാല്‍ രണ്ടാമത്തെ ആവശ്യം അനുസരിച്ചു', രജിത്കുമാര്‍ പറഞ്ഞു.

രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍! അദ്ദേഹമന്ന് ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറര്‍ ആയിരുന്നു. ആര്യ എന്ന ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു അന്നത്തെ കൂവല്‍ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവല്‍. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികള്‍ നേടിക്കൊടുത്തു. രജിത്കുമാറിന് തുടര്‍ച്ചയായി പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും.