സോഷ്യല്‍ മീഡിയയോട് വിടപറയുകയാണെന്ന് ബിഗ് ബോസ് താരം തര്‍ഷന്‍ ത്യാഗരാജന്‍.  വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി തര്‍ഷന്‍ വഞ്ചിക്കുകയായിരുന്നെന്ന് സനം ഷെട്ടി അടുത്തിടെ കേസ് ഫയല്‍ ചെയ്തത് വിവാദമായിരുന്നു.

'ബിഗ് ബോസ്' തമിഴ് മൂന്നാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തര്‍ഷന്‍ ത്യാഗരാജന്‍. തര്‍ഷനും നടി സനം ഷെട്ടിയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി തര്‍ഷന്‍ വഞ്ചിക്കുകയായിരുന്നെന്ന് സനം ഷെട്ടി അടുത്തിടെ കേസ് ഫയല്‍ ചെയ്തത് വിവാദമായിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ന‍ടിക്കെതിരെ തര്‍ഷന്‍ പ്രതികരിച്ചിരുന്നു. 

സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാകാത്തയാളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു തര്‍ഷന്‍റെ പ്രതികരണം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയോട് വിടപറയുകയാണെന്ന് അറിയിച്ചിരിക്കുകയാണ് തര്‍ഷന്‍. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് തര്‍ഷന്‍റെ വെളിപ്പെടുത്തല്‍.

കുറിപ്പിന്‍റെ പൂര്‍ണരൂപം...

ബന്ധങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് പരാജയപ്പെടാം, അത് രണ്ടുപേരെ മാത്രം സംബന്ധിച്ച കാര്യമാണ്. രണ്ടുപേരില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ടാള്‍ക്കുമോ ഈ ബന്ധത്തില്‍ തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും മുമ്പ് വേര്‍പിരിയുന്നതാണ് നല്ലത്. ഈ വ്യക്തിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. സാഹചര്യങ്ങള്‍ സുഖകരമല്ലാതെ വന്നപ്പോള്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. മനപ്പൂര്‍വ്വം എന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആരോപണങ്ങള്‍ ശരിയല്ല. എന്‍റെ വ്യക്തിത്വത്തെ പരീക്ഷിക്കിക്കുകയാണ് മീഡിയയും മറ്റ് പലരും ചെയ്യുന്നത്. 

അതില്‍ ഞാന്‍ ഒരുപാട് വേദനിക്കുന്നുണ്ട്. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കാനാണ് തീരുമാനം. ഇത്തരം സംഭവങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇപ്പോള്‍ എന്‍റെ കരിയറിലും ഭാവിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.

View post on Instagram