ബിഗ് ബോസ് വീട്ടില്‍  കഴിഞ്ഞ ദിവസം ജയിലിലായിരുന്നു ആര്യയും ജസ്‍ലയും. ജയിലിലിരുന്ന് ഇരുവരും സംസാരിച്ചത് മറ്റാരെ കുറിച്ചും ആയിരുന്നില്ല. രജിത്തിന് സ്ക്രീന്‍ സ്പേസ് കിട്ടരുതെന്ന് നേരത്തെ പറഞ്ഞ ആര്യയുടെ സംസാരം മുഴുവന്‍ രജിത്തിനെ കുറിച്ചായിരുന്നു. തുടക്കം എലിമിനേഷന്‍ ദിവസം രജിത് ധരിച്ച വസ്ത്രങ്ങളെ കുറിച്ചായിരുന്നു.

ഞാന്‍ അടുത്ത എവിക്ഷന്‍ മുതല്‍  എല്ലാവര്‍ക്കും കീറിയ ഷര്‍ട്ടുമിട്ട് മേക്കപ്പൊന്നുമില്ലാതെ വീട്ടില്‍  നില്‍ക്കണപോലെ. ഇന്നലെ കാഷായ തുണിയും, ഉജാല മുക്കിയ ഷര്‍ട്ടും എനിക്കങ്ങനെ ചൊറിഞ്ഞുവന്നതാണെന്ന് ജസ്ല പറഞ്ഞു. എന്തൊരു ബുദ്ധിയാണ്. ദൈവമേ ഇങ്ങനെയുള്ള ബുദ്ധിയൊന്നും എനിക്കെന്താ തരാത്തത്.  ഞാന്‍ വേറെ ലെവലായിപ്പോയേനെ എന്നും ആര്യ പറഞ്ഞു.

അടുത്ത എവിക്ഷന് ഞാന്‍ നൈറ്റി ഇട്ടിരിക്കാന്‍ പോവാണ്. പച്ചയായ മനുഷ്യ, ലാലേട്ടന്‍ ചോദിച്ചാല്‍ ഞാന്‍ പറയും ലാലേട്ടാ ഞാന്‍ ഒരു പച്ചയായ മനുഷ്യനാണ് ഞാന്‍ ഇങ്ങനെയാണെന്നൊക്കെ അടിപൊളിയായിരിക്കും അല്ലേ എന്നായിരുന്നു ആര്യയുടെ കമന്‍റ്. സിംപതി പിടിച്ചുപറ്റുക എന്നതുമാത്രമാണ് ഉദ്ദേശ്യമെന്നായിരുന്നു ജസ്‍ല പറഞ്ഞത്.