പെയിന്റിം​ഗുകളിലൂടെ കടലിന്റെ അന്തരീക്ഷം ചോർന്നുപോകാതെ നിർമ്മിച്ചിരിക്കുന്ന ഈ വാഷിം​ഗ് റൂം മത്സരാർത്ഥികൾക്ക് കൗതുകകരമായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല. 

ടലിന്റെ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന വാഷിം​ഗ് റൂമാണ് ബി​ഗ് ബോസ് സീസൺ ടൂവിലെ മറ്റൊരു ആകർഷണം. മീനുകൾ, നക്ഷത്ര മത്സ്യങ്ങൾ, തുടങ്ങി കടലിലെ എല്ലാ ജീവജാലങ്ങളേയും പെയിന്റിം​ഗിലൂടെ വാഷിം​ഗ് റൂമിൽ വരച്ചുകാട്ടിയിട്ടുണ്ട്. വലിയൊരു മുറിക്കുള്ളിലാണ് ബാത്ത് റൂമുകളും ഡ്രെസിം​ഗ് റൂമുകളും സെറ്റ് ചെയ്തിരിക്കുന്നത്.

തറയില്‍ പതിപ്പിച്ചിരിക്കുന്ന ടൈലുകളിലും ഭിത്തിയിലെ ലൈറ്റുകളിലുമെല്ലാം കാണാന്‍ സാധിക്കുക കടലിന്‍റെ സാന്നിധ്യമാണ്. പുരുഷന്മാരുടെ ഡ്രെസിംഗ് റൂമിന്റെ വാതിലിന് സമീപത്തായി ഒരു കടൽ കൊള്ളക്കാരനും സ്ത്രീകളുടെ ബാത്ത് റൂമിൽ മത്സ്യകന്യകയാണ് കാവൽ നിൽക്കുന്നത്. നാടൻ തനിമയോടെ പനം പായയിലാണ് വാഷിംഗ് റൂമിലെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. 

ഡ്രെസിം​ഗ് റൂമിലും ബാത്ത് റൂമിലും ഒഴിച്ച് ബാക്കിയുള്ള എല്ലായിടത്തും ക്യാമറക്കണ്ണുകളും സജീവമാണ്. എന്തായാലും പെയിന്റിം​ഗുകളിലൂടെ കടലിന്റെ അന്തരീക്ഷം ചോർന്നുപോകാതെ നിർമ്മിച്ചിരിക്കുന്ന ഈ വാഷിം​ഗ് റൂം മത്സരാർത്ഥികൾക്ക് കൗതുകകരമായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല.