ഫസിനോയുടെ പുതിയ ഡാര്‍ക്ക് നൈറ്റ് എഡിഷനുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. 56,793 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ ഷോറൂം വില. സ്‌പോര്‍ട്ടി ബ്ലാക്ക് കളറിലും മെറൂണ്‍ സീറ്റുമായെത്തുന്ന വാഹനത്തിലെ മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. സുരക്ഷയ്ക്കായി യുബിഎസ് (യുനിഫൈഡ് ബ്രേക്കിങ് സിസ്റ്റം) ബ്രേക്കിങ് വാഹനത്തിലുണ്ട്. 

2015 മുതല്‍ നിരത്തിലുള്ള വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 7 ബിഎച്ച്പി പവറും 8.1 എന്‍എം ടോര്‍ക്കുമേകുന്ന 113 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡാര്‍ക്ക് നൈറ്റ് എഡിഷന്‍റെയും ഹൃദയം. സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.