Asianet News MalayalamAsianet News Malayalam

Bajaj Pulsar N160 : സവിശേഷതകളുമായി ബജാജ് പൾസർ N160; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

1.22 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് 2022 ബജാജ് പൾസർ N160 ഇന്ത്യയിൽ എത്തുന്നത്. ഡിസൈനിന്‍റെ കാര്യത്തിൽ, പുതിയ ബജാജ് പൾസർ N160 പൾസർ N250 ന് സമാനമാണ്

Five important things to know about Bajaj Pulsar N160
Author
Mumbai, First Published Jun 30, 2022, 3:13 PM IST

ബജാജ് ഓട്ടോ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുതിയ പൾസർ N160 അവതരിപ്പിച്ചത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ക്വാർട്ടർ ലിറ്റർ പൾസർ മോട്ടോർസൈക്കിളുകളുമായി അതിന്റെ പ്ലാറ്റ്‌ഫോമും മറ്റും പങ്കിടുന്നു. 1.22 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് 2022 ബജാജ് പൾസർ N160 ഇന്ത്യയിൽ എത്തുന്നത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട കാര്യങ്ങൾ ഇതാ.

ബജാജ് പൾസർ N160: ഡിസൈനും നിറങ്ങളും

ഡിസൈനിന്‍റെ കാര്യത്തിൽ, പുതിയ ബജാജ് പൾസർ N160 പൾസർ N250 ന് സമാനമാണ്. ഇരട്ട എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഷാർപ്പ് ടാങ്ക് എക്‌സ്‌റ്റൻഷനുകൾ, എൻജിൻ സംരക്ഷണത്തിനുള്ള അണ്ടർബെല്ലി കൗൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പ് എന്നിവ ഇതിന് ലഭിക്കുന്നു. കരീബിയൻ ബ്ലൂ, റേസിംഗ് റെഡ്, ബ്രൂക്ലിൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഷെയ്ഡുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.

പുതിയ ബജാജ് പൾസർ N160 ഡീലർഷിപ്പുകളിലേക്ക്

ബജാജ് പൾസർ N160: എഞ്ചിൻ സവിശേഷതകൾ

പുതിയ 164.82 സിസി, സിംഗിൾ-സിലിണ്ടർ, ഫോർ-സ്ട്രോക്ക്, SOHC, 2-വാൽവ്, ഓയിൽ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ബജാജ് പൾസർ N160-ന് കരുത്ത് പകരുന്നത്. ഈ മോട്ടോർ 8,750 ആർപിഎമ്മിൽ 15.7 ബിഎച്ച്പിയും 6,750 ആർപിഎമ്മിൽ 14.6 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

മോഹവില, ഒപ്പം ഈ സംവിധാനവും; പുത്തന്‍ പൾസർ N160 അവതരിപ്പിച്ച് ബജാജ്

അളവുകളും ശേഷിയും

നീളം 1989 മി.മീ
വീതി 743 മി.മീ
ഉയരം 1050 മി.മീ
വീൽബേസ് 1351 മി.മീ
ഗ്രൗണ്ട് ക്ലിയറൻസ് 165 മി.മീ
സീറ്റ് ഉയരം 795 മി.മീ
കർബ് ഭാരം 152-154 കി.ഗ്രാം
ഇന്ധന ടാങ്ക് ശേഷി 14 ലിറ്റർ

ഹാർഡ്‌വെയറും ഫീച്ചറുകളും

പുതിയ പൾസർ എൻ 160 ന് 37 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ നൈട്രോക്‌സ് ഗ്യാസ് ചാർജ്ഡ് മോണോ ഷോക്ക് അബ്‌സോർബറും ലഭിക്കുന്നു. ബ്രേക്കിംഗ് ചുമതലകൾക്കായി, സിംഗിൾ/ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള മുൻവശത്ത് 300 എംഎം ഡിസ്കും പിന്നിൽ 230/280 എംഎം ഡിസ്കും ലഭിക്കുന്നു. 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറിലാണ് ഇത് ഓടുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, പൾസർ N160 ന് ഒരു ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക് മുതലായവ പ്രദർശിപ്പിക്കുന്ന ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. ഇതിന് ഒരു USB മൊബൈൽ ചാർജിംഗ് പോർട്ടും ലഭിക്കുന്നു.

വിലയും എതിരാളികളും

പുതിയ 2022 ബജാജ് പൾസർ N160, സിംഗിൾ-ചാനൽ എബിഎസ് വേരിയന്റിന് 1.22 ലക്ഷം രൂപയ്ക്കും ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിന് 1.27 ലക്ഷം രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എല്ലാ വിലകളും ദില്ലി എക്സ്-ഷോറൂം വിലകളാ. ടിവിഎസ് അപ്പാഷെ RTR 160 4V, ഹീറോ എക്സ്‍ട്രീം 160R, സുസുക്കി ജിക്സര്‍ 155, യമഹ MT 15 V2.0, തുടങ്ങിയ മോഡലുകൾക്ക് ഇത് എതിരാളിയാകും.

ടൂവീലര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇതാ ഈ മാസം എത്തുന്ന ചില കിടുക്കന്‍ മോഡലുകള്‍

Follow Us:
Download App:
  • android
  • ios