ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് എത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 27, Feb 2019, 7:16 PM IST
Honda CB Unicorn 150 ABS Launched
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ CB യുണീക്കോണ്‍ 150 എബിഎസ് പതിപ്പ് വിപണിയിലെത്തി. 

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ CB യുണീക്കോണ്‍ 150 എബിഎസ് പതിപ്പ് വിപണിയിലെത്തി. 78,815 രൂപയാണ് ബൈക്കിന്റെ വില. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 6,500 രൂപയോളം കൂടുതലാണിത്. 

ബൈക്കിലെ 150 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 12.7 bhp കരുത്തും 12.8 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. 

ലാളിത്യമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് ഹോണ്ട CB യുണീക്കോണ്‍ 150ന്. സില്‍വര്‍, റെഡ്, ബ്ലാക്ക് നിറപ്പതിപ്പുകളിലാണ് മോഡല്‍ വിപണിയിലെത്തുന്നത്. 

loader