ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ CB150R സ്ട്രീറ്റ്സ്റ്റര്‍ തായ്‌ലാന്‍ഡില്‍ പുറത്തിറക്കി. 99,800 തായ് ബത്താണ്  (ഏകദേശം 2.17 ലക്ഷം രൂപ) സ്റ്റാന്റേര്‍ഡ് CB150R മോഡലിന്റെ സ്‌പോര്‍ട്ടി വകഭേദത്തിന്റെ വിപണി വില. 

അടുത്തിടെ ഇന്ത്യയിലെത്തിയ CB300R മോഡലുമായി ഡിസൈനില്‍ സാമ്യമുണ്ട് സ്ട്രീറ്റ്‌സ്റ്ററിന്. പുതിയ നിറങ്ങളും ഗ്രാഫിക്‌സും സിബി 150 ആര്‍ സ്ട്രീറ്റ്സ്റ്ററിന് അഗ്രസീവ് രൂപം നല്‍കുന്ന വാഹനത്തിന് 149 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് ഹൃദയം.  6 സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 
പുതിയ എക്‌സ്‌ഹോസ്റ്റ്, മുന്നിലെയും പിന്നിലെയും റെഡ് ബ്രേക്ക് കാലിപ്പേഴ്‌സ് തുടങ്ങിയവ പ്രത്യേകതകളാണ്. ഐവറി വൈറ്റ്, നൈറ്റ് ഫയര്‍ റെഡ്, സ്പീഡ്‌വേ മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്.

മുന്നില്‍ 296 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് സുരക്ഷ. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

അധികം വൈകാതെ CB150R ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.