ഓസ്ട്രിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ 790 ഡ്യൂക്ക് അധികം വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ട് ലക്ഷത്തിനടുത്ത് മോഡലിന് വില പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ ലഭിക്കുന്ന ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് പരമാവധി 105 bhp കരുത്തും 85 Nm torque ഉം  സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്.

43 mm WP അപ്‌സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്. സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ 790 ഡ്യൂക്കില്‍ തിരഞ്ഞെടുക്കാം. 169 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. 14 ലിറ്ററാണ് ഇന്ധനശേഷി. 

കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മോഡലിലെ മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും 790 ഡ്യൂക്കിന്റെ പ്രധാന സവിശേഷതകളാണ്.  ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും സുരക്ഷയുടെ ഭാഗമായി 790 ഡ്യൂക്കില്‍ കെടിഎം ഒരുക്കിയിട്ടുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്. 

ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ബൈക്കിലുണ്ട്. 790 ഡ്യൂക്കില്‍ സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ, സൂപ്പര്‍മോട്ടോ മോഡും ബൈക്കിലുണ്ട്. കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ 790 ഡ്യൂക്കിന്റെ എതിരാളികൾ.