2025 ജനുവരിയിൽ ഹീറോ സ്പ്ലെൻഡർ മോട്ടോർസൈക്കിൾ വിൽപ്പനയിൽ ഒന്നാമതെത്തി, 2,59,431 യൂണിറ്റുകൾ വിറ്റു. ഹോണ്ട ഷൈൻ, ബജാജ് പൾസർ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഹീറോ മോട്ടോകോർപ്പ് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഇപ്പോഴിതാ ഇക്കാര്യംവീണ്ടും തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ മാസം, അതായത് 2025 ജനുവരിയിൽ, മോട്ടോർസൈക്കിൾ വിൽപ്പനയിൽ ഹീറോ സ്പ്ലെൻഡർ ഒന്നാം സ്ഥാനം നേടി. ഈ കാലയളവിൽ മൊത്തം 2,59,431 യൂണിറ്റ് ഹീറോ സ്പ്ലെൻഡർ മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. 1.69 ശതമാനമാണ് വാർഷിക വളർച്ച. അതേസമയം കൃത്യം ഒരുവർഷം മുമ്പ്, അതായത് 2024 ജനുവരിയിൽ, ഈ കണക്ക് 2,55,122 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 മോട്ടോർസൈക്കിളുകളുടെ വിൽപ്പന നോക്കാം.
ഈ വിൽപ്പന പട്ടികയിൽ ഹോണ്ട ഷൈൻ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹോണ്ട ഷൈൻ ആകെ 1,68,290 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ ബജാജ് പൾസർ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ബജാജ് പൾസർ ആകെ 1,04,081 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ ഹീറോ എച്ച്എഫ് ഡീലക്സ് നാലാം സ്ഥാനത്താണ്. ഈ കാലയളവിൽ മൊത്തം 62,223 യൂണിറ്റ് എച്ച്എഫ് ഡീലക്സ് മോട്ടോർസൈക്കിളുകൾ വിറ്റു.
ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു ടിവിഎസ് അപ്പാച്ചെ. ഈ കാലയളവിൽ ടിവിഎസ് അപ്പാച്ചെ ആകെ 34,511 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ആറാം സ്ഥാനത്ത് റോയൽ എൻഫീൽഡ് ക്ലാസിക് 350 ആയിരുന്നു. ഈ കാലയളവിൽ ക്ലാസിക് 350 30,582 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ടിവിഎസ് റൈഡർ ഏഴാം സ്ഥാനത്താണ്. ടിവിഎസ് റൈഡറിന് ആകെ 27,382 പുതിയ ഉപഭോക്താക്കളെ ഈ കാലയളവിൽ ലഭിച്ചു.
ഈ വിൽപ്പന പട്ടികയിൽ ബജാജ് പ്ലാറ്റിന എട്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ബജാജ് പ്ലാറ്റിനയ്ക്ക് ആകെ 27,336 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഒമ്പതാം സ്ഥാനത്ത് ഹോണ്ട സിബി യൂണികോൺ 150 ആയിരുന്നു. യൂണികോൺ 150 ന് ആകെ 26,509 ഉപഭോക്താക്കളെ ലഭിച്ചു. ഹീറോ എക്സ്ട്രീം 125R ഈ വിൽപ്പന പട്ടികയിൽ പത്താം സ്ഥാനത്ത് ആയിരുന്നു. ഈ കാലയളവിൽ എക്സ്ട്രീം 125R-ന് ആകെ 21,870 പുതിയ ഉപഭോക്താക്കളെ ലഭിച്ചു എന്നാണ് കണക്കുകൾ.

