ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് അവരുടെ പുതിയ ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി. 1.95kWh, 2.9kWh ബാറ്ററി പായ്ക്കുകളിൽ ലഭ്യമായ ഈ സ്കൂട്ടറിന് യഥാക്രമം 81,000 രൂപയും 91,000 രൂപയുമാണ് വില.

ന്ത്യയിലെ അതിവേഗ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ ശ്രേണി വർദ്ധിപ്പിച്ചുകൊണ്ട്, ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് അവരുടെ പുതിയ ഒഡീസ് സൺ ഇ-സ്കൂട്ടർ പുറത്തിറക്കി . 1.95kWh ബാറ്ററി പായ്ക്കോടുകൂടിയാണ് ഈ ഇവിയുടെ വരവ്. ഇതിന്റെ എക്സ്-ഷോറൂം വില 81,000 രൂപയാണ്. അതേസമയം, 2.9kWh ബാറ്ററി പായ്ക്കിന് 91,000 രൂപയാണ് എക്സ്-ഷോറൂം വില. നഗര കേന്ദ്രീകൃതമായ ഒരു ഇവി ആയാണ് കമ്പനി ഈ സ്‍കൂട്ടറിനെ അവതരിപ്പിക്കുന്നത്. പ്രകടനം, സുഖം, സൗകര്യം എന്നിവയുടെ സന്തുലിതാവസ്ഥ ഇത് പ്രദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.

ഒഡീസ് സണിന്റെ ഡിസൈൻ പ്ലസ്-സൈസ് എർഗണോമിക് ആണ്, ഇത് സുഖസൗകര്യങ്ങളുടെയും സ്പോർട്ടി ലുക്കിന്റെയും സംയോജനം നൽകുന്നു. പാറ്റീന ഗ്രീൻ, ഗൺമെറ്റൽ ഗ്രേ, ഫാന്റം ബ്ലാക്ക്, ഐസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ സ്‍കൂട്ടർ വരുന്നത്. ഒഡീസ് സണിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് എൽഇഡി ലൈറ്റിംഗ്, ഏവിയേഷൻ-ഗ്രേഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു. കീലെസ് സ്റ്റാർട്ട്-സ്റ്റോപ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇരട്ട ഫ്ലാഷ് റിവേഴ്‌സ് ലൈറ്റ് എന്നിവ ഈ താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ഡ്രൈവ്, പാർക്കിംഗ്, റിവേഴ്‌സ് എന്നിവ ഉൾപ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകൾ പോലുള്ള സവിശേഷതകളും ഇതിലുണ്ട്. ദൈനംദിന ഉപയോഗത്തിന് ഈ ഇലക്ട്രിക് സ്‌കൂട്ടർ മികച്ച ഓപ്ഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ ഇലക്ട്രിക് സ്‍കൂട്ടറിൽ ഏവിയേഷൻ-ഗ്രേഡ് സീറ്റിംഗ്, സീറ്റിനടിയിൽ 32 ലിറ്റർ സ്റ്റോറേജ് സ്പേസ് എന്നിവയുണ്ട്. മുന്നിൽ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, ഹൈഡ്രോളിക് മൾട്ടി-ലെവൽ ക്രമീകരിക്കാവുന്ന റിയർ ഷോക്ക് അബ്സോർബർ തുടങ്ങിയവ ഈ സ്‍കൂട്ടറിന്‍റെ സവിശേഷതകളാണ്. ബ്രേക്കിംഗിനായി, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ലഭ്യമാണ്.

2500 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‍കൂട്ടറിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി പറയുന്നു. രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ (1.95kWh ഉം 2.9kWh ഉം) ഉപയോഗിച്ചാണ് കമ്പനി ഈ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചെറിയ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 85 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു, വലിയ ബാറ്ററി പായ്ക്ക് 130 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ഏകദേശം 4 മുതൽ 4.5 മണിക്കൂർ വരെ പൂർണ്ണ ചാർജ് സമയമുള്ള ഒഡീസ്, പതിവ് ഉപയോഗത്തിനായി വേഗത്തിൽ ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ദൈനംദിന യാത്രക്കാരെ ലക്ഷ്യമിടുന്നു. ഈ സ്‍കൂട്ടറിന്റെ ബാറ്ററി AIS 156 അംഗീകരിച്ചതാണെന്നും സുരക്ഷിതമാണെന്നും ഒഡീസി പറയുന്നു. സ്‍കൂട്ടറിന്റെ ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇത് ബുക്ക് ചെയ്യാം.