Asianet News MalayalamAsianet News Malayalam

ഫുൾ ചാർജിൽ 579 കിമീ നിർത്താതെ ഓടും, വൻ വിലക്കുറവും! ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഒല

ഒല ഇലക്ട്രിക്, നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്‌സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്‌സ്റ്റർ എക്‌സ്, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രോ എന്നീ മൂന്ന് വേരിയൻ്റുകളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 

Ola Electric Motorcycles series named Roadster Series launched in India with affordable price
Author
First Published Aug 16, 2024, 5:23 PM IST | Last Updated Aug 16, 2024, 5:27 PM IST

രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്‌സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്‌സ്റ്റർ എക്‌സ്, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രോ എന്നീ മൂന്ന് വേരിയൻ്റുകളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ വേരിയൻ്റുകളെല്ലാം വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് വരുന്നത്.

എൻട്രി ലെവൽ വേരിയൻ്റായ റോഡ്സ്റ്റർ X നെ കുറിച്ച് പറയുകയാണെങ്കിൽ , ഈ മോഡൽ 2.5kWh, 3.5kWh, 4.5kWh എന്നീ മൂന്ന് ബാറ്ററി പായ്ക്കുകളിൽ വരുന്നു. അവയുടെ എക്സ്-ഷോറൂം വില യഥാക്രമം 74,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ്.

3 kWh, 4.5kWh, 6kWh എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് മിഡ് വേരിയൻ്റ് അതായത് റോഡ്‌സ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ എക്സ്-ഷോറൂം വില 1,04,999 രൂപ, 1,19,999 രൂപ, 1,39,999 രൂപ എന്നിങ്ങനെയാണ്.

ഇതിനുപുറമെ, 8kWh, 16kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുള്ള റോഡ്‌സ്റ്റർ പ്രോ ഉയർന്ന വേരിയൻ്റും കമ്പനി അവതരിപ്പിച്ചു . ഇവയുടെ എക്സ്-ഷോറൂം വില യഥാക്രമം 1,99,999 രൂപയും 2,49,999 രൂപയുമാണ്.

ശക്തി, പ്രകടനം, റേഞ്ച്:
ബാറ്ററി കപ്പാസിറ്റിയും വിലയും കൂടാതെ, പ്രാരംഭ രണ്ട് വേരിയൻ്റുകളായ റോഡ്‌സ്റ്റർ X, റോഡ്‌സ്റ്റർ എന്നിവയുടെ രൂപവും രൂപകൽപ്പനയും ഏറെക്കുറെ സമാനമാണ്. റോഡ്സ്റ്ററിൻ്റെ മുൻനിര മോഡൽ ഈ വേരിയൻ്റിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 124 കിലോമീറ്ററാണ്. രണ്ടാമത്തെ മോഡൽ റോഡ്‌സ്റ്ററിൻ്റെ മികച്ച 6kWh വേരിയൻ്റ് ഒറ്റ ചാർജിൽ 248 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ഈ വേരിയൻ്റിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 126 കിലോമീറ്ററാണ്. 

റോഡ്‌സ്റ്റർ പ്രോയെക്കുറിച്ച് പറയുമ്പോൾ , അതിൻ്റെ വില ഏറ്റവും ഉയർന്നതാണ്. 16kWh ബാറ്ററി പായ്ക്ക് ഉള്ള അതിൻ്റെ മുൻനിര മോഡലിനെ സംബന്ധിച്ച്, ഒറ്റ ചാർജിൽ 579 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ ഈ ബൈക്കിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 105 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 52 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ബൈക്കിനുള്ളത്. ഇതിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 194 കിലോമീറ്ററാണ്. ഏത് പെട്രോൾ ബൈക്കിനേക്കാളും മികച്ചതാണ്. വെറും 1.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വേരിയൻ്റിന് കഴിയും.

ഈ രസകരമായ ഫീച്ചറുകൾ ലഭിക്കും:
റോഡ്‌സ്റ്റർ എക്‌സിൽ സ്‌പോർട്‌സ്, നോർമൽ, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ കമ്പനി നൽകിയിട്ടുണ്ട്. MoveOS-ൽ പ്രവർത്തിക്കുന്ന 4.3 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും ഇതിനുണ്ട്. ഒല മാപ്‌സ് നാവിഗേഷൻ (ടേൺ-ബൈ-ടേൺ), ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒടിഎ അപ്‌ഡേറ്റ്, ഡിജിറ്റൽ കീ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ നൽകിയിരിക്കുന്നു. ഒല ഇലക്ട്രിക്കിൻ്റെ സ്‌മാർട്ട്‌ഫോൺ ആപ്പിൽ നിന്നും ഈ ബൈക്ക് പ്രവർത്തിപ്പിക്കാം.

റോഡ്‌സ്റ്ററിൽ , അതായത് രണ്ടാമത്തെ വേരിയൻ്റിൽ ചില സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് . ഹൈപ്പർ, സ്‌പോർട്ട്, നോർമൽ, ഇക്കോ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ ഇതിലുണ്ട്. വലിയ 6.8 ഇഞ്ച് ടിഎഫ്‍ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ സംവിധാനമുണ്ട്. പ്രോക്‌സിമിറ്റി അൺലോക്ക്, ക്രൂയിസ് കൺട്രോൾ, പാർട്ടി മോഡ്, ടാംപർ അലേർട്ട്, ക്രുട്രിം സഹായം തുടങ്ങിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളും നൽകിയിട്ടുണ്ട്.

റോഡ്‌സ്റ്റർ പ്രോയുടെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ , സ്റ്റീൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ള ഈ ബൈക്കിൽ മുൻവശത്ത് അപ്-സൈഡ്-ഡൌൺ (യുഎസ്‍ഡി) ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനും ഉണ്ട്. 10 ഇഞ്ച് ടിഎഫ്‍ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഈ ബൈക്കിൽ നാല് റൈഡിംഗ് മോഡുകളും (ഹൈപ്പർ, സ്‌പോർട്ട്, നോം, ഇക്കോ) കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ചേർക്കാൻ കഴിയുന്ന രണ്ട് കസ്റ്റമൈസ് ചെയ്യാവുന്ന മോഡുകളും ഇതിൽ ലഭ്യമാണ്.  

ബുക്കിംഗും ഡെലിവറിയും:
ഈ ബൈക്കുകളുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇത് ബുക്ക് ചെയ്യാം. ഇതിനുപുറമെ റോഡ്‌സ്റ്റർ എക്‌സിൻ്റെയും റോഡ്‌സ്റ്ററിൻ്റെയും ഡെലിവറി അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റോഡ്‌സ്റ്റർ പ്രോയ്‌ക്കുള്ള ബുക്കിംഗ് 2026 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും.


 

Latest Videos
Follow Us:
Download App:
  • android
  • ios