ട്രയംഫ് മോട്ടോർസൈക്കിൾസ് 2024-ൽ ആഗോള വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 100,000 യൂണിറ്റിലധികം വിറ്റഴിച്ചു.കമ്പനിയുടെ 122 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ നേട്ടം.
ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് 2024-ൽ ആഗോള വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 100,000 യൂണിറ്റിലധികം ഇരുചക്ര വാഹനങ്ങൾ വിറ്റ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ട്രയംഫിന്റെ വിൽപ്പന ഉയർന്നു. കമ്പനിയുടെ 122 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ നാഴികക്കല്ല് മറികടന്നത്. 2024 ൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മൊത്തത്തിൽ, 134,635 ട്രയംഫ് മോട്ടോർസൈക്കിളുകൾ വിറ്റു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 64% വളർച്ചയാണ് കാണിക്കുന്നത്.
ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ട്രയംഫിന്റെ വിൽപ്പന വർദ്ധിച്ചു എന്ന് കമ്പനി പറയുന്നു. ഏറ്റവും വലിയ വളർച്ച കൈവരിച്ചത് ഇന്ത്യയിലാണ്. ട്രയംഫ് ഇന്ത്യയുടെ വിൽപ്പന 29,736 ആയി. ബ്രസീൽ, കാനഡ, യുഎസ് എന്നിവ ഉൾപ്പെടുന്ന അമേരിക്കൻ മേഖലയിൽ 2023 നെ അപേക്ഷിച്ച് 44 ശതമാനം വിൽപ്പന വർധനയുണ്ടായി. വിൽപ്പനയിൽ 33% വളർച്ചയും ഏഷ്യയിൽ 30% വളർച്ചയും യൂറോപ്യൻ വിപണികളിൽ 18% വളർച്ചയും നേടിയ വിതരണക്കാരുടെ വിപണികളിലും ഇത് പ്രതിഫലിച്ചു. ട്രയംഫിന്റെ ഏറ്റവും വലിയ മേഖലയായി തുടരുന്ന ഇവയാണ് വിൽപ്പനയിൽ 33% വളർച്ചയും സ്വന്തമാക്കിയത്.
ആഗോളതലത്തിൽ 68 രാജ്യങ്ങളിലായി മോട്ടോർ സൈക്കിളുകൾ, അനുബന്ധ ഭാഗങ്ങൾ, ആക്‌സസറികൾ, വസ്ത്ര ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിച്ച് വിൽക്കുന്ന ട്രയംഫ് മോട്ടോർസൈക്കിൾസ് ഗ്രൂപ്പ് ലിമിറ്റഡ് തുടർച്ചയായ അഞ്ചാം വർഷമാണ് മോട്ടോർ സൈക്കിൾ വിൽപ്പനയിൽ സർവകാല റെക്കോർഡ് കൈവരിക്കുന്നത്. 2019 മുതൽ ട്രയംഫ് മോട്ടോർസൈക്കിളുകളുടെ വിൽപ്പന 123% വർദ്ധിച്ചു. എല്ലാ വിപണികളിലും വളർച്ച കൈവരിക്കാൻ സാധിച്ചു. ബ്രസീൽ, ഇറ്റലി, ജപ്പാൻ, തുർക്കി, ഹംഗറി, പോളണ്ട്, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു, 2019 മുതൽ ട്രയംഫിന്റെ വിൽപ്പന ഇരട്ടിയിൽ അധികമായി.
ട്രയംഫിന്റെ ഗ്ലോബൽ ഡീലർ നെറ്റ്‌വർക്കിന്റെ വികാസത്തിൽ ഈ വിൽപ്പന വളർച്ച പ്രതിഫലിക്കുന്നു. 2019 മുതൽ ബ്രാൻഡിൽ ചേരുന്ന ഡീലർമാരുടെ എണ്ണം 950 ആയി വർദ്ധിച്ചു, 230 ൽ അധികം പുതിയ ഡീലർ ബിസിനസ് പങ്കാളികളും. ട്രയംഫ് പെർഫോമൻസ് ലൂബ്രിക്കന്റുകൾ, മെച്ചപ്പെട്ട ഫിനാൻസ്, വാറന്റി ഓഫറുകൾ, പുതിയ വസ്ത്ര സഹകരണങ്ങൾ, ശ്രേണികൾ എന്നിവയിലൂടെ റൈഡർമാർക്കായി ഒരു സമ്പൂർണ്ണ വിൽപ്പനാനന്തര പാക്കേജ് വാഗ്ദാനം ചെയ്യുന്നതിലും ട്രയംഫ് നിക്ഷേപം നടത്തിയിട്ടുണ്ട്. പാർട്‌സ്, വസ്ത്രങ്ങൾ, ആക്‌സസറികൾ (പിസിഎ) എന്നിവയിൽ റെക്കോർഡ് വരുമാനം നേടാൻ ഇവ സഹായിച്ചിട്ടുണ്ട്. സമഗ്രമായ ഒരു പുതിയ മോഡൽ ലോഞ്ച് പ്രോഗ്രാം അവതരിപ്പിച്ചതിലൂടെയും വിപണിയിലെ പൂർണ്ണമായും പുതിയ വിഭാഗങ്ങളിലേക്ക് വിജയകരമായി കടന്നുചെല്ലുന്നതിലൂടെയുമാണ് 2024-ലെ ഈ അവിശ്വസനീയമായ വിൽപ്പന ഫലങ്ങൾ കൈവരിക്കാനായത് എന്നും കമ്പനി പറയുന്നു.

