Asianet News MalayalamAsianet News Malayalam

സാത്തി ഇലക്ട്രിക്ക് മോപ്പഡ് എത്തി

പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ പുത്തന്‍  ഇലക്ട്രിക് മോപ്പെഡ് വിപണിയില്‍ അവതരിപ്പിച്ചു

Techo Electra Saathi Electric Moped Launched In India
Author
India, First Published Aug 5, 2020, 10:27 PM IST

പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ പുത്തന്‍  ഇലക്ട്രിക് മോപ്പെഡ് വിപണിയില്‍ അവതരിപ്പിച്ചു. സാത്തി എന്നു പേരുള്ള ഈ ഇലക്ട്രിക് മോപ്പെഡിന് 57,697 രൂപയാണ് എക്സ്ഷോറും വില. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

48V 26 Ah ലിഥിയം അയണ്‍ ബാറ്ററിയില്‍ നിന്നാണ് BLDC മോട്ടോര്‍ പവര്‍ ലഭിക്കുന്നത്. സ്‌കൂട്ടറിന്റെ ഭാരം 50 കിലോഗ്രാമില്‍ കുറവാണ്. മോപ്പെഡ് ചാര്‍ജിന് 1.5 യൂണിറ്റ് മാത്രമേ എടുക്കൂകയുള്ളുവെന്നും ടെക്കോ ഇലക്ട്ര പറയുന്നു. അതായത് വെറും 12 രൂപയില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 3-4 മണിക്കൂര്‍ വരെയാണ് ചാര്‍ജിംഗ് സമയം. 1,720 mm നീളവും, 620 mm വീതിയും, 1,050 mm ഉയരവുമുണ്ട് ഈ ഇലക്ട്രിക് മോപ്പെഡിന്.

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം, സ്മാര്‍ട്ട് റിപ്പയര്‍ ഫംഗ്ഷന്‍, ഫ്രണ്ട്, റിയര്‍ ബാസ്‌കറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.

രണ്ട് അറ്റത്തും ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ ലഭിക്കുന്നു. ബ്ലാക്ക് അലോയ് വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 10 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍, ഡ്രം ബ്രേക്കുകള്‍ മൂന്ന് വര്‍ഷത്തെ വാറണ്ടിയും വാഹനത്തിന് ലഭിക്കും. വാറന്റി, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയില്‍ കമ്പനി 12 മാസ കാലയളവ് വാഗ്ദാനം ചെയ്യുന്നു. ചാര്‍ജറില്‍ 1.5 വര്‍ഷത്തെ വാറണ്ടിയും ഉണ്ട്. ഒറ്റചാര്‍ജില്‍ 60-70 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പരമാവധി വേഗത 25 കിലോമീറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഹ്രസ്വ ദൂര യാത്രികരെ ലക്ഷ്യമിട്ടാണ് ടെക്കോ ഇലക്ട്ര സാത്തി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജെമോപായ് മിസോ, വരാനിരിക്കുന്ന കൈനറ്റിക് ലൂണ ഇലക്ട്രിക് മോപെഡുകള്‍ തുടങ്ങിയ മോഡലുകളായിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios