Asianet News MalayalamAsianet News Malayalam

ദൈർഘ്യ കുറവ്, നാവ് പിഴ, മാധ്യമങ്ങളുടെ ചോദ്യത്തോട് തട്ടിക്കയറി, രോഷാകുലയായി നിർമല; സംഭവബഹുലം ബജറ്റ് ദിനം!

പ്രതിപക്ഷ വിമർശനത്തെ കുറിച്ച് ഉള്ള ചോദ്യത്തിനാണ് മാധ്യമ പ്രവർത്തകയോട് നി‍ർമല രോഷം പ്രകടിപ്പിച്ചത്

Finance Minister Nirmala Sitharaman angry on journalist question after union budget 2023 asd
Author
First Published Feb 1, 2023, 7:33 PM IST

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് ദിനം സംഭവ ബഹുലമായിരുന്നു. പൊതുവെ സൗമ്യതോടെ പെരുമാറാറുള്ള നി‍ർമല, രോഷകുലയാകുന്നതടക്കമുള്ള കാഴ്ചകളാണ് ബജറ്റ് ദിനത്തിലുണ്ടായത്. ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി രോഷാകുലയായാത്. പ്രതിപക്ഷ വിമർശനത്തെ കുറിച്ച് ഉള്ള ചോദ്യത്തിനാണ് മാധ്യമ പ്രവർത്തകയോട് നി‍ർമല രോഷം പ്രകടിപ്പിച്ചത്. എന്തു കൊണ്ടാണ് പ്രതിപക്ഷം ബജറ്റ് മോശമാണെന്ന് പറയുന്നത് എന്ന് തിരിച്ച് ചോദിച്ച ധനമന്ത്രി, മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാതെ അടുത്ത ചോദ്യം ചോദിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി, രണ്ട് കാര്യങ്ങൾ എടുത്ത് പറഞ്ഞ് പ്രതികരണം

അവതരിപ്പിച്ച അഞ്ച് ബജറ്റുകളിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞതായിരുന്നു നിര്‍മല സീതാരാമന്‍റെ ഇന്നത്തെ ബജറ്റ്. 87 മിനിറ്റെടുത്താണ് നിർമല സീതാരാമന്‍ 2023 ലെ ബജറ്റ് അവതരിപ്പിച്ചത്.  2020 ല്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണത്തിന്‍റെ റെക്കോർഡിട്ട ധനമന്ത്രി ഇക്കുറി ദൈർഘ്യം കുറയ്ക്കുകയായിരുന്നു. 2020 ൽ രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റുമെടുത്ത് നിർമല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ്. 2021 ല്‍ ഒരു മണിക്കൂറും അന്‍പത് മിനിറ്റുമായിരുന്നു സമയം. 2022 ല്‍ 92 മിനിറ്റ്. ഇത്തവണ ദൈർഘ്യം വീണ്ടും ചുരുക്കി 87 മിനിറ്റിലേക്ക് ഒതുക്കുകയായിരുന്നു.

കേന്ദ്ര ബജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത നിരാശയെന്നും ഇടത് പക്ഷം; കാര്യകാരണങ്ങൾ നിരത്തി എംപിമാർ

പ്രസംഗത്തിനിടെ വന്ന നാവു പിഴയും ബജറ്റ് ദിനത്തിലെ നാടകീയതയായി. മലിനീകരണം ഉണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ മാറ്റുന്നതിനായുള്ള കേന്ദ്രസ‍ഹായത്തെ കുറിച്ച് പറയുമ്പോഴാണ് ധനമന്ത്രിക്ക് നാവ് പിഴച്ചത്. പൊല്യുട്ടട്ട് വെഹിക്കിള്‍ എന്നതിന് പകരം പൊളിറ്റിക്കല്‍ എന്നായിരുന്നു മന്ത്രി പറഞ്ഞത്. നാവ് പിഴ ഉടൻ തന്നെ തിരുത്തിയെങ്കിലും സഭയിൽ അതിനകം ചിരി ഉയർന്നിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയായ നിതിൻ ഗഡ്കരിയും സഭയിലെ തമാശ ആസ്വദിക്കുന്നുണ്ടായിരുന്നു. സഭയില്‍ ചിരിച്ച മന്ത്രി പക്ഷെ ബജറ്റ് സമ്മേളനത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തില്‍ പ്രതിപക്ഷ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് രോഷകുലയായാണ് മടങ്ങിയത് എന്നതും ഇന്നത്തെ ദിവസത്തെ സംഭവബഹുലമാക്കി.

Follow Us:
Download App:
  • android
  • ios