Asianet News MalayalamAsianet News Malayalam

Kerala Budget 2023: നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ 770 കോടി

കേരള വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡിന് 122.50 കോടി രൂപ വകയിരുത്തി. കെഎസ്ഐഡിസി മുഖേന വ്യവസായ വളർച്ചാ കേന്ദ്രങ്ങൾക്ക് 11. 25 കോടി രൂപ. കുറ്റ്യാടിയിലെ നാളികേര വികസന ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പടെ കെഎസ്ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ. 

kerala budget 2023 770 crore has been allocated in the budget for the implementation of investment friendly projects vcd
Author
First Published Feb 3, 2023, 10:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ ബജറ്റിൽ വകയിരുത്തി. വ്യവസായ പാർക്കുകളുടെ  അടിസ്ഥാന സൗകര്യ വികസനത്തിനായി 31.75 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. 

കേരള വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡിന് 122.50 കോടി രൂപ വകയിരുത്തി. കെഎസ്ഐഡിസി മുഖേന വ്യവസായ വളർച്ചാ കേന്ദ്രങ്ങൾക്ക് 11. 25 കോടി രൂപ. കുറ്റ്യാടിയിലെ നാളികേര വികസന ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പടെ കെഎസ്ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ. കിൻഫ്രക്ക് 335.50 കോടി രൂപ. പെട്രോ കെമിക്കൽ വ്യവസായങ്ങളുടെ വികസനത്തിനായി 44 കോടി രൂപ മാറ്റിവെക്കുന്നു. തൊടുപുഴ മുട്ടത്തെ കിൻഫ്രയുടെ സ്പൈസസ് പാർക്കിന് 45 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു. 

മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ​ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോ​ഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെ പിന്തുണ നൽകും. സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായം നൽകും. മെയ്ക്ക് ഇൻ കേരളയുമായി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന ഒട്ടേറെ ഘടകങ്ങൾ കേരളത്തിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഉല്പാദനരം​ഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണർവ്വാണ് എന്നും മന്ത്രി പറഞ്ഞു. 

Read Also;  കേരള ടൂറിസം 2.0: ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി

Follow Us:
Download App:
  • android
  • ios