04:04 PM (IST) Feb 03

ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ സി വേണുഗോപാല്‍ എം പി

കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

04:03 PM (IST) Feb 03

'സാധാരണക്കാരുടെ നടുവെടിക്കുന്ന ബജറ്റ്' : സുരേന്ദ്രൻ

മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കും. സാധാരണക്കാരുടെ നടുവെടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്നും സുരേന്ദ്രൻ 

04:02 PM (IST) Feb 03

ഡീസൽ വില വർദ്ധനവ് അംഗീകരിക്കില്ലെന്ന് പ്രൈവറ്റ് ബസ് അസോസിയേഷൻ

ഡീസൽ വില വർദ്ധനവ് അംഗീകരിക്കില്ലെന്ന് പ്രൈവറ്റ് ബസ് അസോസിയേഷൻ. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്കു അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്ന് 
ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു. 

11:59 AM (IST) Feb 03

ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റെന്ന് ചെന്നിത്തല

സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും. ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. 

11:21 AM (IST) Feb 03

പ്രതിഷേധിച്ച് പ്രതിപക്ഷം

ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.

11:17 AM (IST) Feb 03

ഇന്ധന വിലയും മദ്യ വിലയും കൂടും

പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ധന വിലയും മദ്യ വിലയും കൂടും.

11:16 AM (IST) Feb 03

മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്

വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി. 

11:15 AM (IST) Feb 03

ഭൂമിയുടെ ന്യായ വില കൂട്ടി

സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടി.

11:08 AM (IST) Feb 03

മോട്ടോർ വാഹന നികുതി കൂട്ടി

സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോൺട്രാക്റ്റ്, സ്റ്റേജ് കാരിയർ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു.

11:07 AM (IST) Feb 03

കെട്ടിട നികുതി പരിഷ്ക്കരിച്ചു

ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി. അത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധിക വരുമാനമാണ്. വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തും.

11:02 AM (IST) Feb 03

സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല

സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല. അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

11:01 AM (IST) Feb 03

കിഫ്ബിക്ക് പുകഴ്ത്തൽ

ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയെ പുകഴ്ത്തി ധനമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ അത്ഭുതകരമായ മാറ്റം വരുത്തിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബിക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി.

10:56 AM (IST) Feb 03

റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി

റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി രൂപ ബജറ്റില്‍ വകമാറ്റി. 

  • വിമുക്തി പദ്ധതിക്ക് 9 കോടി
  • റവന്യു സ്മാര്‍ട്ട് ഓഫീസുകൾക്ക് 48 കോടി 
  • ആധുനിക വത്കരണത്തിന് 25 കോടി
10:52 AM (IST) Feb 03

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി 50 കോടി

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി ബജറ്റില്‍ വകയിരുത്തി. നോർക്ക വഴി ഒരു പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും. 

10:51 AM (IST) Feb 03

അങ്കണവാടി മുട്ടയും പാലും 63.5 കോടി

അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

10:49 AM (IST) Feb 03

നിർഭയ പദ്ധതിക്ക് 10 കോടി രൂപ

നിർഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെൻസ്ട്രുൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ വകമാറ്റുന്നതായി ധനമന്ത്രി അറിയിച്ചു. ജെണ്ടർ പാർക്കിനായി 10 കോടിയും ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി.

10:45 AM (IST) Feb 03

പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ

പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്‍റെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും.

  • ജനനീ ജൻമ രക്ഷക്ക് 17 കോടി
  • പട്ടിക വർഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 40 ലക്ഷം
  • പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾക്ക് 14 കോടി
  • ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി
  • സാമൂഹ്യ സുരക്ഷക്ക് 757.71 കോടി
10:39 AM (IST) Feb 03

പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി

പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി വകമാറ്റി. ആകെ വിഹിതം 104 കോടി അധികമാണിത്. അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും വകമാറ്റി.

10:31 AM (IST) Feb 03

പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി

സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയർ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി. ഇതിനായി 30 കോടി വകയിരുത്തി. സംസ്ഥാന ബജറ്റില്‍ പൈതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുൻ വർഷത്തേക്കാൾ 196.6 കോടി അധികമാണിത്. 

  • കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ അഞ്ച് കോടി രൂപ
  • എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കും. 
  • പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ
  • കാരുണ്യ മിഷന് 574.5 കോടി രൂപയും വകമാറ്റി. 74.5 കോടി അധികമാണിത്.
  • കേരളം ഓറൽ റാബിസ് വാക്സീൻ വികസിപ്പിസിപ്പിക്കും 5 കോടി
  • സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടി
  • ഇ ഹെൽത്തിന് 30 കോടി
  • ഹോപ്പിയോപ്പതിക്ക് 25 കോടി
  • ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി
  • മെഡിക്കൽ കോളജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി കേന്ദ്രം - 4 കോടി
10:26 AM (IST) Feb 03

കലാസാംസ്കാരിക വികസനത്തിന് 183.14 കോടി

കലാസാംസ്കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ വകമാറ്റി.

  • എകെജി മ്യുസിയത്തിന് 6 കോടി
  • വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷിക്കും
  • സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന് 35 കോടി