Asianet News MalayalamAsianet News Malayalam

പേവിഷ വാക്സീൻ തദ്ദേശീയമായി നിർമിക്കും, കാരുണ്യക്ക് 574.5കോടി, പൊതുജനാരോഗ്യത്തിന് 2828.33 കോടി

ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും.  ഇതിനായി കെയർ പോളിസി നടപ്പാക്കും.  30കോടി രൂപ വകയിരുത്തി

 

 

Kerala Budget 2023:Rabies vaccine will be manufactured locally
Author
First Published Feb 3, 2023, 10:45 AM IST

തിരുവനന്തപുരം : പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുൻ വർഷത്തേക്കാൾ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയർ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി. 

 

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന‍റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക. ഇതിനായി 5 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി  574.5 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 74.5കോടി രൂപ കൂടുതൽ ആണ്. ഇ ഹെൽത് പദ്ധതിക്കായി 30കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്പത്തിക വർഷം 10 കോടി തൊഴിൽ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ദതി വിഹിതം ഉയർത്തി 8828 കോടി ആക്കി ഉയർത്തി.

സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി  20 കോടി രൂപയും വകയിരുത്തി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺ ലൈൻ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും.  ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കൽ എളുപ്പമല്ല

Follow Us:
Download App:
  • android
  • ios