Asianet News MalayalamAsianet News Malayalam

Kerala Budget 2023: സംസ്ഥാന ബജറ്റ് നാളെ; പ്രതീക്ഷകൾ 

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുണ്ടാകും 

Kerala BudgetEXPECTATIONS APK
Author
First Published Feb 2, 2023, 11:56 PM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ  അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെ നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയിൽ ഇടം നേടുന്നു. അതിനാൽ തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുണ്ടാകും 

അതായത്, ഭൂമിയുടെ ന്യായ വില വര്ദ്ധനവിൽ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഇത്തവണ ഉണ്ടായേക്കും.സര്‍ക്കാര്‍ സേവനങ്ങൾക്ക് നിരക്ക് കൂടും. ഇക്കാര്യങ്ങളിലെല്ലാം കാലോചിത പരിഷ്കരണങ്ങൾ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ധനമന്ത്രി നൽകിയിരുന്നു.

കിഫ്ബി വലിയ പദ്ധതികൾ ഉണ്ടാകാൻ സാധ്യതയില്ല. 31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. നിലവിൽ പണി തുടങ്ങിയ പദ്ധതികൾ തീര്‍ക്കാൻ പോലും പണം തികയാത്ത അവസ്ഥയിൽ വൻകിട പദ്ധതി പ്രഖ്യാപനങ്ങൾ ഈവര്‍ഷത്തെ ബജറ്റിൽ ഉണ്ടാകാനിടയില്ല

പെൻഷൻ പ്രായം കൂട്ടാൻ സാധ്യത ഇല്ല.  കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വർഷമാണ് കഴിഞ്ഞു പോകുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios