Asianet News MalayalamAsianet News Malayalam

Union Budget 2022 : കേന്ദ്ര ബജറ്റിൽ കുടയ്ക്ക് കുത്തനെ വില കൂട്ടി; കാരണം ഇത്

നേരത്തെ കുടയ്ക്ക് ഉണ്ടായിരുന്ന കസ്റ്റംസ് തീരുവയിലെ ഇളവ് വെട്ടിക്കുറച്ചതോടെയാണിത്. കുട നിർമ്മാണത്തിനുള്ള ഘടകങ്ങൾക്കായിരുന്നു നേരത്തെ ഇളവുണ്ടായിരുന്നത്

Union Budget 2022 Why Umbrellas got costlier
Author
Delhi, First Published Feb 1, 2022, 3:19 PM IST

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കുടകൾക്ക് മാത്രം 20 ശതമാനത്തോളം വില കൂടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 90 മിനിറ്റ് നീണ്ട ബജറ്റ് അവതരണത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാൽ മറ്റുൽപ്പന്നങ്ങൾക്കൊന്നുമില്ലാത്ത എന്ത് പ്രത്യേകതയായിരുന്നു കുടയ്ക്ക് മാത്രം ഉണ്ടായതെന്നാണ് ഇപ്പോൾ ഏറെ പേരും ചിന്തിക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത് എന്നതിനാൽ, 2022 ഏപ്രിൽ ഒന്ന് മുതലാണ് കുടയ്ക്ക് വില വർധിക്കുക. 20 ശതമാനത്തോളം വില ഒറ്റയടിക്ക് വർധിക്കും. നേരത്തെ കുടയ്ക്ക് ഉണ്ടായിരുന്ന കസ്റ്റംസ് തീരുവയിലെ ഇളവ് വെട്ടിക്കുറച്ചതോടെയാണിത്. കുട നിർമ്മാണത്തിനുള്ള ഘടകങ്ങൾക്കായിരുന്നു നേരത്തെ ഇളവുണ്ടായിരുന്നത്. ഇതാണ് പിൻവലിച്ചത്. ആക്രിയായ ഇരുമ്പിനുള്ള കസ്റ്റംസ് തീരുവയിൽ ഇളവ് നൽകിയിട്ടുണ്ട്. എംഎസ്എംഇ സ്റ്റീൽ കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വില കുറയാൻ സാധ്യതയുള്ളവ

  • തുണിത്തരങ്ങൾ
  • ഡയമണ്ട്
  • ജെം സ്റ്റോൺസ്
  • ഇമിറ്റേഷൻ ആഭരണങ്ങൾ
  • മൊബൈൽ ഫോൺ
  • മൊബൈൽ ഫോൺ ചാർജർ
  • അസറ്റിക് ആസിഡ്
  • മെഥനോൾ അടക്കമുള്ള രാസവസ്തുക്കൾ

വില കൂടാൻ സാധ്യതയുള്ളവ

  • ഇറക്കുമതി ചെയ്യുന്ന ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ
  • കുടകൾ
  • സോഡിയം സയനൈഡ്
  • കാർഷികോപകരണങ്ങൾ
  • എഥനോൾ ചേർക്കാത്ത പെട്രോൾ
Follow Us:
Download App:
  • android
  • ios