Asianet News MalayalamAsianet News Malayalam

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തത് 35 ലക്ഷം പേർ; ജോലി ലഭിച്ചത് 42000

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ നിയമനം നടന്നിരിക്കുന്നത്. 5,652 പേർക്ക്.  ഏറ്റവും കുറവ് വയനാട്ടിലാണ്, 1509 പേർക്ക്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർചെയ്തത് തിരുവനന്തപുരത്താണ് . 5,42,037. കുറവ് കാസർകോട്ടാണ് 91327.

35 lakh regestered in employment exchange 42 000 got job
Author
Trivandrum, First Published Mar 3, 2020, 9:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം  35.21 ലക്ഷം ആണ്. എന്നാൽ കഴിഞ്ഞ നാലുവർഷത്തിനിടെ തൊഴിൽ ലഭിച്ചത് 42,685 പേർക്ക് മാത്രം. ഓരോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും വിവിധ തസ്തികകളിലായി വിവിധ സംവരണ വിഭാഗങ്ങളിൽ സീനിയോറിറ്റിയുള്ളവർക്കാണ് നിയമനം ലഭിച്ചത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ നിയമനം നടന്നിരിക്കുന്നത്. 5,652 പേർക്ക്.  ഏറ്റവും കുറവ് വയനാട്ടിലാണ്, 1509 പേർക്ക്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർചെയ്തത് തിരുവനന്തപുരത്താണ് . 5,42,037. കുറവ് കാസർകോട്ടാണ് 91327. സർക്കാർ വകുപ്പുകളിലും സർക്കാരിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിൽ കരാർ ഉൾപ്പെടെയുള്ള എല്ലാ താത്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കണമെന്നാണ് നിർദേശം. സർക്കാർ, അർധസർക്കാർ, ബോർഡ്, കമ്പനി, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ പി.എസ്.സി നിയമനത്തിന്റെ പരിധിയിൽപ്പെടാത്ത ഒഴിവുകളിലേക്കുള്ള നിയമനങ്ങൾക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുടെ സേവനം നിർബന്ധമായും പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടിയുണ്ടാകും.

തൊഴിൽ ലഭിച്ചവരുടെ കണക്ക്
ജില്ല - തൊഴിൽരഹിതർ - നിയമനവിവരം ( 2019 ഡിസംബർ വരെ) 
തിരുവനന്തപുരം 5,42,037 - 5,652
കൊല്ലം 3,80,685 - 2,728
ആലപ്പുഴ 2,97,607 - 3,889
പത്തനംതിട്ട 1,27,592 - 1,602
കോട്ടയം 2,10,819 - 2564
ഇടുക്കി 1,05,375 - 1346
എറണാകുളം 3,35,218 - 6570
തൃശ്ശൂർ 2,70,177 - 3124
പാലക്കാട് 2,42,716 - 2654
മലപ്പുറം 2,63,485 - 2693
കോഴിക്കോട് 3,61,650 - 4408
വയനാട് 94,020 - 1509
കണ്ണൂർ 1,99,077 - 2246
കാസർകോട് 91,327 - 1700

ആകെ 35,21,785 - 42685

Follow Us:
Download App:
  • android
  • ios