ഇന്ത്യന്‍ ഓയിലില്‍ 500 ഒഴിവുകള്‍. 

ഇന്ത്യന്‍ ഓയിലിന്‍റെ വെസ്റ്റേണ്‍ റീജിയണിലെ മാര്‍ക്കറ്റിങ് ഡിവിഷനിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 500 ഒഴിവുകളാണ് ഉള്ളത്. 364 ടെക്നിക്കല്‍ അപ്രന്‍റിസുകള്‍ക്കും 136 നോണ്‍ ടെക്നിക്കല്‍ അപ്രസിന്‍റുകള്‍ക്കുമാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 18 മുതല്‍ 24 വയസ്സുവരെയാണ് പ്രായപരിധി. 

അപേക്ഷിക്കാനുള്ള യോഗ്യത

ടെക്നീഷ്യന്‍ അപ്രന്‍റീസ്: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്‍റേഷന്‍/ സിവില്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നിവയില്‍ ഏതിലെങ്കിലും മൂന്നു വര്‍ഷത്തെ ഡിപ്ലോമ. 

ട്രേഡ് അപ്രന്‍റിസ്: ഫിറ്റര്‍ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്/ ഇന്‍സ്ട്രുമെന്‍റേഷന്‍ മെക്കാനിക്/ മെഷിനിസ്റ്റ് എന്നിവയില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്

നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്‍റിസ്: അക്കൗണ്ടന്‍റ് ബിരുദം 

നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്‍റിസ്: ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍. തുടക്കകാര്‍ക്കും സ്കില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. 

മാര്‍ച്ച് 20ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.