വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും വെബ്സൈറ്റിൽ ലഭ്യമാണ്.
തിരുവനന്തപുരം: കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. CA / ICWA /MCom / MBA (Finance ) എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.8.2023. വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notificationഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട് ഡൗൺലോഡ് ചെയ്യാം.
ക്യു.ആർ കോഡോടു കൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാർശാകത്തുകൾ ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.
