മലപ്പുറം:  മഞ്ചേരി അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി iii ലെ അഡിഷണല്‍ ഗവ. പ്ലീഡര്‍  ആന്‍ഡ് അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60വയസിന് താഴെ ഉള്ളവരുമായ നിശ്ചിത യോഗ്യതയുള്ളവരെയാണ് തസ്തികയിലേക്ക് നിയമിക്കുന്നത്.  

താല്പര്യമുള്ള അഭിഭാഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി തെളിയിക്കുന്നതിന്  ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സഹിതം  ഓഗസ്റ്റ് 24 ഉച്ചക്ക് രണ്ടിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.