താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 17 നകം അപേക്ഷിക്കണം.

പാലക്കാട്: വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ (Sakhi one stop centre)) സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐടി. സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളില്‍ കരാര്‍ നിയമനം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 17 ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തിലോ plkdwpo@gmail.com ലോ അപേക്ഷ നല്‍കണമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281999061

അഡ്മിനിസ്‌ട്രേറ്റര്‍

യോഗ്യത: എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് അഞ്ച് വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ലെവലില്‍ പ്രവര്‍ത്തിപരിചയം. അപേക്ഷകര്‍ സ്ത്രീയായിരിക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 25-45. ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം ഉണ്ടാകണം.

കേസ് വര്‍ക്കര്‍

യോഗ്യത: എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് മൂന്ന് വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തി പരിചയം. അപേക്ഷകര്‍ സ്ത്രീയായിരിക്കണം. പ്രായപരിധി 25-45. ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം ഉണ്ടാകണം.

കൗണ്‍സിലര്‍

യോഗ്യത: എം.എസ്.ഡബ്ല്യൂ, ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വര്‍ഷം കൗണ്‍സിലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റല്‍ ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയം, അപേക്ഷകര്‍ സ്ത്രീയായിരിക്കണം.പ്രായപരിധി 25-45 മദ്ധ്യേ.

ഐ.ടി സ്റ്റാഫ്

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷം ഡാറ്റ മാനേജ്‌മെന്റ്, പ്രസ്സ് ഡോക്യൂമെന്റെഷന്‍, വെബ് റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫ്രന്‍സിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 25-45 മദ്ധ്യേ.

വളണ്ടിയര്‍ നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിക്ക് കീഴില്‍ ബ്ലോക്ക് പരിധിയില്‍ അതിജീവനം സ്‌പെഷ്യല്‍ പ്രൊജക്ടില്‍ 60 വയസ്സ് കഴിഞ്ഞ പട്ടികജാതിക്കാരായവരെ വീടുകളില്‍ ചെന്ന് രോഗപരിശോധന നടത്തുന്നതിന് വളണ്ടിയര്‍മാരെ നിയമിക്കുന്നു. പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, കുഴല്‍മന്ദം പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ്. പ്രായപരിധി 18-45. അര്‍ഹരായവര്‍ക്ക് വയസ്സിളവ് അനുവദിക്കും. രേഖകള്‍ അഭിമുഖസമയത്ത് നല്‍കണം. താത്പര്യമുള്ളവര്‍ക്ക് അസല്‍ രേഖകളുമായി ഓഗസ്റ്റ് 19 ന് ഉച്ചക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

സ്റ്റാഫ് നഴ്‌സ് നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത പ്ലസ് ടു പാസായ ജി.എന്‍.എം, ബി.എസ്.സി നഴ്‌സിംഗ് / തത്തുല്യം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-45 വയസ്സ്. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.