കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം (7 ദിവസം) പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിൽ നാലാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായ 2026 ഏപ്രിൽ മാസം 1ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ 20 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഏപ്രിൽ 13നകം ഡയറക്ടർ, കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: kittstraining@gmail.com, ഫോൺ: 8129816664.