Asianet News MalayalamAsianet News Malayalam

​ഗേറ്റ്, ജിപാറ്റ് യോ​ഗ്യതകളോടെ മാസ്റ്റേഴ്സ് പ്രോ​ഗ്രാം പ്രവേശനം നേടിയവർക്ക് എഐസിടിഇ പി.ജി. സ്‌കോളര്‍ഷിപ്പ്

മുഴുവൻ സമയ മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ അധ്യയനവർഷം പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. 
 

AICTE post graduate scholarship for students
Author
Delhi, First Published Jan 15, 2021, 1:09 PM IST

ദില്ലി: ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്), ജിപാറ്റ് (ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) യോഗ്യതകളോടെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം നേടിയവർക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. രണ്ടുവർഷത്തേക്ക് മാസം 12,400 രൂപനിരക്കിൽ സ്കോളർഷിപ്പ് കിട്ടും. മുഴുവൻ സമയ മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ അധ്യയനവർഷം പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. 

വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ സ്ഥാപനങ്ങൾ ഈ വിഭാഗം വിദ്യാർഥികളുടെ വിശദാംശങ്ങൾ എ.ഐ.സി.ടി.ഇ. വെബ്സൈറ്റിൽ (www.aicte-india.org) ഫെബ്രുവരി 28-നകം അപ്ലോഡ് ചെയ്യണം. തുടർന്ന് ഓരോ വിദ്യാർഥിയുടെയും പേരിൽ ജനറേറ്റ് ചെയ്യപ്പെടുന്ന യുണിക് ഐ.ഡി. വിദ്യാർഥിക്ക് കൈമാറണം.

അതു ലഭിച്ചശേഷം വിദ്യാർഥി എ.ഐ.സി.ടി.ഇ. വെബ്സൈറ്റിലെ 'പി.ജി.സ്കോളർഷിപ്പ് (ഗേറ്റ്/ജിപാറ്റ്)' (ക്വിക്ക് ലിങ്കിൽ ഇതു കാണാം) എന്ന ലിങ്കുവഴി സ്കോളർഷിപ്പ് അപേക്ഷ ഫെബ്രുവരി 28-നകം നൽകണം. അസൽ രേഖകളുടെ ജെ.പി.ജി./പി.ഡി.എഫ്. ഫോർമാറ്റിലുള്ള സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യണം.

വിദ്യാർഥിയുടെ വിവരങ്ങൾ/രേഖകൾ സ്ഥാപനതലത്തിൽ പരിശോധിച്ച് (സ്റ്റുഡന്റ്സ് വെരിഫിക്കേഷൻ) സ്കോളർഷിപ്പ് വിതരണ അംഗീകാരം (സ്കോളർഷിപ്പ് ഡിസ്ബേഴ്സ്മെന്റ്അപ്രൂവൽ) സ്ഥാപനതലത്തിൽ നൽകണം. മാർച്ച് 15-നകം ഈ നടപടികൾ സ്ഥാപനം പൂർത്തിയാക്കണം. വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.

Follow Us:
Download App:
  • android
  • ios