Asianet News MalayalamAsianet News Malayalam

എയർഫോഴ്സ് റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍

 airmenselection.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 28 ന് വൈകുന്നേരം അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് പങ്കെടുക്കാം.

airforce recruitment rally
Author
Delhi, First Published Nov 23, 2020, 12:50 PM IST

ദില്ലി: എയര്‍മെന്‍ ഗ്രൂപ്പ് എക്‌സ്, വൈ ട്രേഡുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. ഔദ്യോഗിക വിജ്ഞാപനം എയര്‍ഫോഴ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 27 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. airmenselection.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 28 ന് വൈകുന്നേരം അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 19 മുതല്‍ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഭോപ്പാല്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ റാലി നടക്കും.

ഗ്രൂപ്പ് എക്‌സ് ട്രേഡ്
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പ്ലസ്ടുവില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. അതല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്കും യോഗ്യതയുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രമെന്റേഷന്‍ ടെക്‌നോളജി, ഇന്‍ഫൊമേഷന്‍ ടെക്‌നോളജി, എന്നീ ട്രേഡുകളില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക് കോളേജില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായവരായിരിക്കണം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം.

ഗ്രൂപ്പ് വൈ
ഇന്‍ര്‍മീഡിയിയേറ്റ്, പ്ലസ്ടു തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ത്തും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍)- മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ്, ഇന്റര്‍മീഡിയേറ്റ്/ പ്ലസ്ടു/ തത്തുല്യം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.


 

Follow Us:
Download App:
  • android
  • ios