Asianet News MalayalamAsianet News Malayalam

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം; ഓ​ഗസ്റ്റ് 10 ന് മുമ്പ് അപേക്ഷ

ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് (പൊളിറ്റിക്കല്‍ സയന്‍സ്,  ഹിസ്റ്ററി,  ഇക്കണോമിക്‌സ്, സോഷ്യോളജി,  ഉപഭാഷ- മലയാളം) ബാച്ച് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 

akalavya model residential school plus one admission
Author
Trivandrum, First Published Jul 31, 2021, 3:17 PM IST

തിരുവനന്തപുരം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ  ഭരണ നിയന്ത്രണത്തില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് (പൊളിറ്റിക്കല്‍ സയന്‍സ്,  ഹിസ്റ്ററി,  ഇക്കണോമിക്‌സ്, സോഷ്യോളജി,  ഉപഭാഷ- മലയാളം) ബാച്ച് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ത്ഥിയുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ് പ്രവേശനം. പ്രത്യേക പ്രാക്തന ഗോത്ര വിഭാഗത്തിലുള്ളവര്‍ക്ക് വരുമാന പരിധി ബാധകമല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് പത്തിന് വൈകിട്ട് 5നു മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്,  ഇ.എം.ആര്‍.ആസ് പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷ ഫോറം സ്‌കൂള്‍ ഓഫീസ്, തൊടുപുഴ ഐറ്റിഡിപി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ് കോപ്പി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്,  ബാങ്ക് പാസ്ബുക്ക്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9747309513, 8111975911 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios