ദില്ലി: മെഡിക്കല്‍/ഡെന്റല്‍ അഖിലേന്ത്യ പ്രവേശന ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. അഖിലേന്ത്യ ക്വാട്ടയ്ക്ക് പുറമെ കേന്ദ്ര/ കല്‍പ്പിത സര്‍വലാശാലകള്‍/ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മെഡിക്കല്‍ കോളേജുകള്‍/ എയിംസ്, ജിപ്മര്‍ എന്നീവിടങ്ങളിലേക്കുള്ള പ്രവേശത്തിനും രജിസ്റ്റര്‍ ചെയ്യാം. www.mcc.nic.in എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 2ന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും.

കൗണ്‍സിലിങ് ഫീസ് നവംബര്‍ ഏഴു വരെ അടയ്ക്കാം. ബുധനാഴ്ച്ച മുതല്‍ നവംബര്‍ രണ്ടിന് രാത്രി 11.59 വരെ ചോയ്‌സ് ഫില്ലിങ് നടത്താം. ആദ്യ റൗണ്ട് അലോട്ട്‌മെന്റ് നവംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.