തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള ലോക്ക് ഡൌണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ 2020 ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎം ആര്‍, ഓണ്‍ലൈന്‍, ഡിക്റ്റേഷന്‍, എഴുത്തുപരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം,സമയം എന്നിവ പുതുക്കിയ തീയതിയോടൊപ്പം പിന്നീട് അറിയിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്. 20-03-2020 മുതല്‍ 18-06-2020 വരെയുള്ള കാലാവധിയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് 19-06-2020 വരെ നീട്ടി വെക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.