Asianet News MalayalamAsianet News Malayalam

എല്ലാവരും ജയിച്ചു; തമിഴ്നാട് എസ്എസ്എല്‍സി പരീക്ഷയില്‍100 ശതമാനം വിജയം

പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 9,39,829 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. 

All students passed in sslc examination in tamilnadu
Author
Chennai, First Published Aug 11, 2020, 10:03 AM IST

ചെന്നൈ: തമിഴ്‌നാട് ഗവണ്‍മെന്റ് എക്‌സാമിനേഷന്‍സ് ഡയറക്ടറേറ്റ് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 9,39,829 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. ഇതില്‍ 4,71,759 ആണ്‍കുട്ടികളും 4,68,070 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 95.2 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.

tnresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. കാഞ്ചീപുരം ജില്ലയില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 13 വരെ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് ജൂണിലേക്ക് മാറ്റിയിരുന്നു. നേരത്തെ തമിഴ്‌നാട് 11, 12 ക്ലാസുകാരുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 92.3 ആയിരുന്നു പ്ലസ്ടു വിജയശതമാനം. തിരുപ്പൂര്‍, ഈറോഡ് ജില്ലകളിലായിരുന്നു ഉയര്‍ന്ന വിജയശതമാനം.

Follow Us:
Download App:
  • android
  • ios