Asianet News MalayalamAsianet News Malayalam

മാറ്റിവച്ച പരീക്ഷകൾക്ക് ശേഷം മാത്രമേ പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കൂ; പിഎസ്‍സി

പ്രസിദ്ധീകരിക്കാനുള്ളത് ജൂണ്‍ മുതലുള്ള കലണ്ടറാണ്. മേയ് മൂന്നിന് അടച്ചിടല്‍ അവസാനിച്ച ശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്. 
 

announcement of new psc exams
Author
Trivandrum, First Published Apr 27, 2020, 8:40 AM IST


തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റി വച്ചിരിക്കുന്ന 62 പരീക്ഷകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കൂ എന്ന് പിഎസ്‍സി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതു കൂടി കണക്കിലെടുത്താണ് പുതിയ പരീക്ഷത്തീയതി നിശ്ചയിക്കാനുദ്ദേശിക്കുന്നത്. മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി. തയ്യാറാക്കിയിരുന്നത്. പ്രസിദ്ധീകരിക്കാനുള്ളത് ജൂണ്‍ മുതലുള്ള കലണ്ടറാണ്. മേയ് മൂന്നിന് അടച്ചിടല്‍ അവസാനിച്ച ശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്. 

കെ.എ.എസിന്റെ മുഖ്യപരീക്ഷ ജൂലൈയിൽ രണ്ടു ദിവസമായി നടത്തുമെന്ന് പി.എസ്.സി. പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ കെഎഎസിന്റെ ആദ്യപരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. അതിന്റെ മാര്‍ക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഈ പരീക്ഷ  വൈകുന്നതിനാല്‍ മുഖ്യപരീക്ഷ ജൂലായില്‍ത്തന്നെ നടത്താനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റാങ്ക്പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി. അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 8000 ആയി, 1000 -ലേറെ കൊവിഡ് കേസുള്ള ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന...

നാല് ദിവസം കൊണ്ട് 21 കൊവിഡ് കേസുകൾ; ഇടുക്കിയിലും കോട്ടയത്തും അതീവ ജാഗ്രത, അതിർത്തിയിൽ കർശന നിരീക്ഷ...



 

 

Follow Us:
Download App:
  • android
  • ios