മാര്‍ച്ച് 20 ആണ് ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസാന തീയതി. 

ന്യൂഡല്‍ഹി: എസ്.എസ്.സി നടത്തിയ കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 2 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. https://ssc.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാം. മാര്‍ച്ച് 20 ആണ് ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസാന തീയതി. ഫെബ്രുവരി 19ന് എസ്.എസ്.സി സി.ജി.എല്‍ ടയര്‍2 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 28ന് വൈകുന്നേരം നാലിനാണ് ഉത്തരസൂചിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്.