Asianet News MalayalamAsianet News Malayalam

ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന് അപേക്ഷിക്കാം

പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്നു വയസ്സും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

application invited auxiliary nursing and midwifes course
Author
Trivandrum, First Published Aug 14, 2020, 9:33 AM IST

തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ച പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കോട്ടയത്ത് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ തലയോലപ്പറമ്പ്, പാലക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലാണ് പ്രവേശനം.

ആകെ 130 സീറ്റുകളിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലുമാണ് പ്രവേശനം. അപേക്ഷകർക്ക് 2020 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്നു വയസ്സും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം.

ആശാവർക്കർമാർക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി/ എക്‌സ് പാരാമിലിറ്ററി സർവീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണമുണ്ട്.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും.  അപേക്ഷാഫീസ് പട്ടികജാതി/വർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്.  അപേക്ഷകൾ 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം സെപ്തംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസ്, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവൃത്തിദിനങ്ങളിൽ ലഭിക്കും.

Follow Us:
Download App:
  • android
  • ios