ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 11 ആണ്.

ദില്ലി: ബോംബെ ഹൈക്കോടതി (Bombay High Court) സ്റ്റാഫ് കാർ ഡ്രൈവർ (Staff Car Driver) തസ്തികയിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്കും ബോംബെ ഹൈക്കോടതി ഡ്രൈവർ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 11 ആണ്. പ്രതിമാസം 19,900/- മുതൽ 63,200/- വരെയാണ് ശമ്പളം. ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 21നും 38 നും ഇടയിലായിരിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപേക്ഷ അയക്കേണ്ടതെങ്ങനെ?
ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
'റിക്രൂട്ട്മെന്റ്' വിഭാഗം സന്ദർശിക്കുക
'ഓൺലൈനായി അപേക്ഷിക്കുക' ഓപ്ഷൻ തിരഞ്ഞെടുക്കുക
നിങ്ങളുടെ അപേക്ഷാ ഫോം രജിസ്റ്റർ ചെയ്ത് പൂരിപ്പിക്കുക
അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.