കൊല്ലം: പുനലൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമ വകുപ്പ് പാനല്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റ സഹിതം അപേക്ഷ ഒക്‌ടോബര്‍ 15 നകം കലക്‌ട്രേറ്റില്‍ നല്‍കണം. ഫോണ്‍: 0474-2793473.