Asianet News MalayalamAsianet News Malayalam

30,000 രൂപയുടെ പ്രതിമാസ പാക്കേജ്, യോഗ്യത പ്ലസ് ടു; സയന്‍സ് വിഷയങ്ങള്‍ നിർബന്ധമല്ല, ജൂലൈ 28 വരെ അപേക്ഷിക്കാം

2004 ജൂലൈ മൂന്ന് മുതല്‍ 2008 ജനുവരി മൂന്ന് വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

application invited for Agniveervayu Qualification Plus Two 30000 monthly package
Author
First Published Jul 4, 2024, 6:33 PM IST

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2004 ജൂലൈ മൂന്ന് മുതല്‍ 2008 ജനുവരി മൂന്ന് വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. 

അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. അപേക്ഷകര്‍ പ്ലസ്ടു/ ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സയന്‍സ് വിഷയങ്ങളില്‍ ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. https://agnipathvayu.cdac.in/ എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ ജൂലൈ 8 മുതല്‍ 28 വരെ രജിസ്‌ട്രേഷന്‍ നടത്താം. 2024 ഒക്ടോബര്‍ 18 ന് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫിൻലൻഡ് വരെ താത്പര്യം പ്രകടിപ്പിച്ച കേരള മോഡൽ; 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് ശിവൻകുട്ടി

ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവ്, കാരണം പറഞ്ഞതിങ്ങനെ; കമന്‍റുകളിൽ നിറഞ്ഞ് കളിയാക്കലും പരിഹാസവും

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios