Asianet News MalayalamAsianet News Malayalam

NEET MDS 2022 Exam : നീറ്റ് എംഡിഎസ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 24; പരീക്ഷ മാർച്ച് 6ന്

NEET MDS 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 24, രാത്രി 11.55 ആണ്.

application invited for NEET MDS exam registration
Author
Delhi, First Published Jan 7, 2022, 3:59 PM IST

ദില്ലി: മാസ്റ്റേഴ്സ് ഓഫ് ഡെന്റൽ സർജറി, (Masters Of Dental Surgery) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (NEET) ടെസ്റ്റ് എഴുതാനുള്ള NEET MDS 2022 തീയതികൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പ്രഖ്യാപിച്ചു. NEET MDS 2022 ഇൻഫർമേഷൻ ബുള്ളറ്റിൻ ഇന്നലെ (ജനുവരി 4) പുറത്തിറങ്ങി. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലായ nbe.edu.in സന്ദർശിക്കാം. NEET MDS 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 24, രാത്രി 11.55 ആണ്.

NEET MDS-നുള്ള പരീക്ഷ 2022 മാർച്ച് 6-ന് നടത്തും. കമ്പ്യൂട്ടർ അധിഷ്‌ഠിത പ്ലാറ്റ്‌ഫോമിൽ 6,500 MDS സീറ്റുകളിലേക്കുള്ള പ്രവേശനം തീരുമാനിക്കുന്ന പരീക്ഷയാണ് നടത്തുന്നത്. രാജ്യത്തെ വിവിധ ഔദ്യോഗിക പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. NEET MDS 2022-ന്റെ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ 2022 മാർച്ച് 21-നകം പ്രഖ്യാപിക്കും.

ഉദ്യോഗാർത്ഥികൾ NEET MDS ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in സന്ദർശിക്കുക. NEET MDS 2022 എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ലിങ്കുകളുള്ള വിഭാഗത്തിലെത്തി ന്യൂ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. കാൻഡിഡേറ്റ് യൂസർ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ആപ്ലിക്കേഷൻ പോർട്ടലിൽ ലോഗിൻ ചെയ്യുക. NEET MDS 2022 അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യപ്പെട്ട ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. NEET MDS 2022-നായി ഉദ്യോഗാർത്ഥികൾക്ക് ഹെൽപ്പ്‌ലൈൻ നമ്പറിൽ (022 – 61087595) വിളിക്കാം അല്ലെങ്കിൽ ഔദ്യോഗിക ഹെൽപ്പ്‌ഡെസ്‌ക് ഇമെയിൽ ഐഡിയിലേക്ക് (helpdesknbeexam@natboard.edu.in) ഇമെയിൽ അയയ്‌ക്കാം.

Follow Us:
Download App:
  • android
  • ios