Asianet News MalayalamAsianet News Malayalam

Scholarship : പ്രതിഭ സ്‌കോളർഷിപ്പ് സ്‌കീം; ബിരുദ പഠനത്തിന് ചേർന്നവർക്ക് ജനുവരി 31 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. 

application invited for prathibha scholarship
Author
Trivandrum, First Published Jan 13, 2022, 8:43 AM IST

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (Prathibha Scholarship) നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548208, 2548346, ഇ-മെയിൽ: lek.kscste@kerala.gov.in, pskscste@gmail.com.

ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് 22ന് രാവിലെ 11ന് ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി പാസ്സായവരായിരിക്കണം. സർക്കാർ മേഖലയിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്ത അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

Follow Us:
Download App:
  • android
  • ios