Asianet News MalayalamAsianet News Malayalam

പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

ജൂലൈ 11ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ www.ccek.org യിൽ ജൂലൈ എട്ട് വൈകിട്ട് അഞ്ചുവരെ നടത്താം. 

application invited for prelims cum mains training
Author
Trivandrum, First Published Jun 27, 2020, 8:43 AM IST

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്ല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം. കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസ്) ഉപകേന്ദ്രങ്ങളിലും ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. 

പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ www.ccek.org യിൽ ജൂലൈ എട്ട് വൈകിട്ട് അഞ്ചുവരെ നടത്താം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവേശന പരീക്ഷാ സെന്ററുകൾ, തിയതി എന്നിവയിൽ മാറ്റം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-0471-2313065, 2311654, 8281098864, 8281098865, 8281098867, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0495-2386400, 8281098870, കല്ല്യാശ്ശേരി-8281098875, കൊല്ലം-9446772334.

Follow Us:
Download App:
  • android
  • ios