Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരുടെ സൃഷ്ടികൾ അവാർഡിന് ക്ഷണിച്ചു; ഫെബ്രുവരി 15ന് മുമ്പ് അയക്കണം

അപേക്ഷകർ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 15ന് മുമ്പ് സമർപ്പിക്കണം.

applications invited from disability persons works for award
Author
Trivandrum, First Published Jan 13, 2021, 10:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ 2019 വർഷത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥ, നാടകരചന, ചിത്രരചന/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 15ന് മുമ്പ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.

Follow Us:
Download App:
  • android
  • ios