Asianet News MalayalamAsianet News Malayalam

Diploma in Fashion technology : ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്‌നോളജി (എഫ്.ഡി.ടി.) കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

apply diploma in fashion technology course
Author
Kannur, First Published Jan 19, 2022, 10:55 AM IST

കണ്ണൂർ: കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ തളിപ്പറമ്പിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ (എ.ടി.ഡി.സി.) (diploma in fashion technology) ല്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്‌നോളജി (എഫ്.ഡി.ടി.) കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈനിംഗ് സെന്റര്‍ , കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍ , നടുക്കനി, പള്ളിവയല്‍, തളിപ്പറമ്പ, കണ്ണൂര്‍ 670142– 670 142. ഫോണ്‍ - 0460 2226110, 9744917200, 9995004269.

മേഴ്‌സി ചാൻസ് പരീക്ഷ മാർച്ചിൽ
ഐ.എച്ച്.ആർ.ഡി യുടെ വിവിധ കോഴ്‌സുകളുടെ മേഴ്‌സി ചാൻസ് പരീക്ഷ മാർച്ചിൽ.   2010/2011 സ്‌കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തും. വിദ്യാർഥികൾക്ക് ഫെബ്രുവരി ഒന്ന് വരെ പിഴ കൂടാതെയും ഫെബ്രുവരി എട്ട് മുതൽ പിഴയോടെയും രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി രണ്ടാം വാരത്തിൽ ടൈം ടേബിൾ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Follow Us:
Download App:
  • android
  • ios