അസാപ് കേരള ആരോഗ്യ മേഖലയിൽ ആറുമാസത്തെ മെഡിക്കൽ സെക്രട്ടറി കോഴ്‌സ് ആരംഭിച്ചു.  കണ്ണൂരിലെ മലബാർ കാൻസർ സെന്ററിൽ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുവാക്കൾക്ക് മികച്ച കരിയർ അവസരവുമായി അസാപ് കേരള മെഡിക്കൽ സെക്രട്ടറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള ഈ കോഴ്‌സ് പൂർണമായും പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്നതാണെന്ന് അസാപ് അറിയിച്ചു. ആശുപത്രി ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, രോഗി രജിസ്ട്രേഷൻ, മെഡിക്കൽ റെക്കോർഡുകൾ കൈകാര്യം ചെയ്യൽ, ഡോക്യുമെന്‍റേഷൻ, ആശുപത്രി സോഫ്റ്റ്‌വെയർ ഉപയോഗം, കമ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

24,000 രൂപ മാത്രം ഫീസ് ഉള്ള ഈ കോഴ്‌സിന്‍റെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പെയ്ഡ് ഇന്റേൺഷിപ്പും സ്റ്റൈപ്പൻ്റുമാണെന്ന് അസാപ് അറിയിച്ചു. ആറു മാസത്തെ പ്രായോഗിക പരിശീലനത്തിന് ശേഷം ലഭിക്കുന്ന ഇന്റേൺഷിപ്പിലൂടെ 48,000 രൂപ സ്റ്റൈപ്പൻ്റ് വിദ്യാർത്ഥികൾക്ക് നേടാനാകുമെന്നാണ് അസാപ് അറിയിച്ചത്. ഒറ്റത്തവണയായി ഫീസ് അടയ്ക്കുന്നവർക്ക് 2400 രൂപയുടെ പ്രത്യേക ഇളവും ലഭിക്കുമെന്നും അസാപ് അറിയിച്ചു.

കണ്ണൂർ ജില്ലയിലെ മലബാർ കാൻസർ സെന്ററിലാണ് ക്ലാസുകളും പരിശീലനവും നടക്കുക. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പരിമിതമായ 10 സീറ്റുകൾ മാത്രമുള്ളതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9495999741 | www.asapkerala.gov.in