Asianet News MalayalamAsianet News Malayalam

സർവേ വകുപ്പിന്റെ ചെയിൻ സർവേ കോഴ്‌സിന് അപേക്ഷിക്കാം; എസ്എസ്എൽസിയോ തത്തുല്യമോ യോ​ഗ്യത

എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായ 35 വയസ്സു പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി പട്ടികവർഗക്കാർക്ക് 40 വയസ്സും ആണ് ഉയർന്ന പ്രായപരിധി. 

Apply for the Survey Departments Chain Survey Course
Author
Trivandrum, First Published Jan 14, 2021, 8:51 AM IST


തിരുവനന്തപുരം: സർവേ വകുപ്പ് നടത്തുന്ന ചെയിൻ സർവേ (ലോവർ) കോഴ്‌സിന് അപേക്ഷിക്കാം. മുന്നു മാസം വീതം ദൈർഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലാണ് കോഴ്‌സ്. അപേക്ഷകൾ ജനുവരി 30ന് മുൻപ് തിരുവനന്തപുരം വഴുതക്കാട്ടെ സർവേ ഡയറക്ടർ ഓഫീസിൽ എത്തിക്കണം.  അപേക്ഷാ ഫോം www.dslr.kerala.gov.in ൽ ലഭിക്കും.
എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായ 35 വയസ്സു പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി പട്ടികവർഗക്കാർക്ക് 40 വയസ്സും ആണ് ഉയർന്ന പ്രായപരിധി. പ്രായം 2020 സെപ്റ്റംബർ ഒന്നാം തിയതി വച്ചാണ് കണക്കാക്കേണ്ടത്.

അപേക്ഷയോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി ബുക്കിന്റെ ശരി പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗക്കാർക്കുമാത്രം), ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും ആറ് മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ), ജില്ല തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടേയോ പഞ്ചായത്ത് പ്രസിഡന്റിന്റേയോ സർട്ടിഫിക്കറ്റ് (അസ്സൽ) എന്നിവയുണ്ടാകണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് 'സർവേ സ്‌കൂളിൽ ചേരുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. വിലാസം: ഡയറക്ടർ, സർവേ ആൻഡ് ലാന്റ് റിക്കാർഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം.

Follow Us:
Download App:
  • android
  • ios