Asianet News MalayalamAsianet News Malayalam

ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം; സെപ്റ്റംബർ 30 ന് മുമ്പ് അപേക്ഷിക്കണം

ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Appointment of deputation in Sanitation Mission
Author
Kollam, First Published Sep 4, 2020, 8:33 AM IST


തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. 

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 35700-65400 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 27,800-59,400 എന്ന ശമ്പള സ്‌കെയിൽ ജോലിചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമാകണം.

താത്പര്യമുളളവർ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 30ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sanitation.kerala.gov.in  ൽ ലഭിക്കും.

Follow Us:
Download App:
  • android
  • ios