ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.


കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുളള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്കാലിക നിയമനമാണ്. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്‍പ്പര്യമുള്ളവര്‍ ജനുവരി 21 ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഹാജരാകണം.