Asianet News MalayalamAsianet News Malayalam

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സില്‍ 475 അപ്രന്റിസ് ഒഴിവ്; മാർച്ച് 13 വരെ അപേക്ഷിക്കാം

ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ആണ് യോ​ഗ്യത.  വിശദവിവരങ്ങള്‍ക്കായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക. 

apprentice in hindustan aeronotics
Author
delhi, First Published Feb 26, 2021, 2:17 PM IST

ദില്ലി: ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സില്‍ 475 അപ്രന്റിസ് ഒഴിവ്. നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐ.ടി.ക്കാര്‍ക്കാണ് അവസരം. ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷീനിസ്റ്റ്-26, കാര്‍പെന്റര്‍-3, മെഷീനിസ്റ്റ് (ഗ്രൈന്‍ഡര്‍)-6, ഇലക്ട്രീഷ്യന്‍-78, ഡ്രോട്സ്മാന്‍ (മെക്കാനിക്കല്‍)-8, ഇലക്ട്രോണിക് മെക്കാനിക്-8, പെയിന്റര്‍ (ജനറല്‍)-5, ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)-4, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-77, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-10, സ്റ്റെനോഗ്രാഫര്‍-8 എന്നിവയിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ആണ് യോ​ഗ്യത.  വിശദവിവരങ്ങള്‍ക്കായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. അതിനുശേഷം എച്ച്.എ.എല്‍. വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി: മാര്‍ച്ച് 13.
 

Follow Us:
Download App:
  • android
  • ios